സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ് (കെ.സി.ആര്.എം.) പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, ക്നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു സത്യാഗ്രഹ സമരം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍, കെ.സി.ആര്.എം. ചെയര്മാന് ജോര്‍ജ് ജോസഫ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റ് ഇ.ആര്. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റര്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു. സത്യജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.സി.ആര്.എം. നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിള്‍ വായിച്ച് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടു.
തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: