HomeNewsShortപ്രതികളുടെ അറസ്റ്റ് വൈകുന്നു; ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഡിജിപി ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു

പ്രതികളുടെ അറസ്റ്റ് വൈകുന്നു; ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഡിജിപി ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ഡിജിപി ഓഫീസിന് മുന്നിലാണ് ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിരാഹാര സമരം നടത്തുക. നേരത്തെ, മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പില്‍ സമരം നടത്താനാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍, സിപിഐഎം ഇടപെട്ട് ഇത് വിലക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി കൊടുക്കയും ചെയ്തു.

 

 

 
കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ന് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ജിഷ്ണു മരിച്ചിട്ട് ഇന്ന് 85 ദിവസം പിന്നിടുകയാണ്. ഇതുവരെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ പ്രതികള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിരാഹാര സമരം നടത്താൻ മാതാപിതാക്കൾ ഒരുങ്ങുന്നത്.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments