HomeNewsTHE BIG BREAKINGസിദ്ധാര്‍ഥിന്‍റെ മരണം; 6 പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; സർവകലാശാല രജിസ്ട്രാർ ഡീനിനോട് വിശദീകരണം തേടി

സിദ്ധാര്‍ഥിന്‍റെ മരണം; 6 പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; സർവകലാശാല രജിസ്ട്രാർ ഡീനിനോട് വിശദീകരണം തേടി

സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ ഡീനിനോട് സർവകലാശാല രജിസ്ട്രാർ വിശദീകരണം തേടി. മർദന വിവരം അറിയാൻ വൈകിയതിലാണ് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞിരുന്നില്ലെന്ന വിശദീകരണമാണ് കോളജ് ഡീൻ ഡോ.എം.കെ.നാരായണൻ നല്‍കിയത്.സംഭവം അറിഞ്ഞയുടനെ കുറ്റക്കാർക്കെതിരെ നടപടിയെടുത്തെന്നും ഡീന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ വിശദീകരണം ആവശ്യപ്പെട്ടത്. കോളജിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments