HomeNewsTHE BIG BREAKING'ഓപ്പറേഷൻ താമരയ്ക്ക് ശ്രമം, എംഎൽഎമാർക്ക് 50 കോടി വാ​ഗ്ദാനം ചെയ്തു'; ബിജെപിക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

‘ഓപ്പറേഷൻ താമരയ്ക്ക് ശ്രമം, എംഎൽഎമാർക്ക് 50 കോടി വാ​ഗ്ദാനം ചെയ്തു’; ബിജെപിക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് ചാക്കിട്ടുപിടിക്കാനാണ് ശ്രമം നടക്കുന്നത്. എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാ​ഗ്ദാനം ചെയ്തെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഇൻഡ്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടാൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ താഴെവീഴുമെന്ന ബിജെപി പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘കഴിഞ്ഞ ഒരു വർഷമായി എന്റെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി വീതമാണ് വാ​ഗ്ദാനം ചെയ്തത്. ബിജെപി ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളുടെ എംഎൽഎമാർ പാർട്ടി വിട്ട് പോവില്ല, ഒരാളു പോലും പോവില്ല’. സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സിദ്ധരാമയ്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പ്രതികരിച്ചു. നിർഭാ​ഗ്യകരമെന്നാണ് ബിജെപി എംപി എസ് പ്രകാശ് പറഞ്ഞത്. ‘സിദ്ധരാമയ്യ നിരന്തരം ഇത്തരം ആരോപണം ഉന്നയിക്കുന്നത് നിർഭാ​ഗ്യകരമാണ്. സമൂഹത്തിന്റെ സഹതാപം നേടാൻ വേണ്ടിയുള്ള ശ്രമം മാത്രമാണിത്’. എസ് പ്രകാശ് പ്രതികരിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളോ സിദ്ധരാമയ്യ സർക്കാരിന്റെ നേട്ടങ്ങളോ പറയുന്നതിനു പകരം അദ്ദേഹം വ്യാജ ആരോപണങ്ങളു ന്നയിക്കുകയാണെന്നും എസ് പ്രകാശ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments