HomeNewsShortവായ്പയെടുക്കാന്‍ ചെല്ലുന്നവരോട് ജാതി ചോദിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; പുതിയ നടപടിക്കെതിരെ പ്രതിഷേധം...

വായ്പയെടുക്കാന്‍ ചെല്ലുന്നവരോട് ജാതി ചോദിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; പുതിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു

സ്വര്‍ണപ്പണയ വായ്പ മുതല്‍ കച്ചവടത്തിനുള്ള വായ്പയ്ക്ക് വരെ എസ്ബിഐയില്‍ എത്തിയാല്‍ ജാതി വെളിപ്പെടുത്തേണ്ട അവസ്ഥയാണ്. ബാങ്കിങ് രംഗത്ത് ആദ്യമായി എസ്ബിഐ കര്‍ശനമാക്കിയ വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സ്വര്‍ണപ്പണയ കാര്‍ഷിക വായ്പകള്‍, ചെറുകിട ഇടത്തരം കച്ചവട വായ്പകള്‍, ഭവനവായ്പകള്‍ തുടങ്ങി മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന വായ്പകള്‍ക്ക് ജാതി ഏതെന്ന് വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.

മുസ്ലീം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗം, പൊതുവിഭാഗം എന്നിങ്ങനെയാണ് വിവര ശേഖരണം. രാജ്യത്തെ മറ്റു ബാങ്കുകളൊന്നും പിന്തുടരാത്ത രീതിയാണിത്. സ്വര്‍ണപ്പണയ വായ്പ അടക്കം വായ്പകള്‍ ഏത് വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതല്‍ എടുക്കുന്നതെന്ന വിവരശേഖരണം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായും സൂചനയുണ്ട്.

റിസര്‍വ് ബാങ്കില്‍ പഴിചാരി എസ്ബിഐ പട്ടികജാതി വര്‍ഗം, മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് എത്ര ശതമാനം വീതം വായ്പ നല്‍കിയെന്ന കണക്ക് നിശ്ചിത സമയങ്ങളില്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കേണ്ടതിനാലാണ് ജാതി ചോദിക്കുന്നതെന്ന് എസ്ബിഐ അധികൃതര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments