HomeNewsShortഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ; സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കും

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ; സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കും

ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ചര്‍ച്ച നടത്തി. ഊര്‍ജം, അടിസ്ഥാന വികസനം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ വിപുലമാക്കാന്‍ സൗദി തീരുമാനിച്ചു. ഇന്നലെ ആരംഭിച്ച ജി20 ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയിലാണു സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തത്. ഖഷോഗി വധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം സൗദി കിരീടാവകാശി പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര വേദിയാണു ജി-20.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടന്‍ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. സാങ്കേതികവിദ്യ വികസന രംഗത്തും കാര്‍ഷിക, ഊര്‍ജ രംഗത്തുമുള്ള ഭാവി നിക്ഷേപ സാധ്യതകള്‍ പരിശോധിക്കാന്‍ നേതൃതലത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും. 3-4 വര്‍ഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണ് പരിഗണനയിലുള്ളത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയില്‍നിന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments