HomeNewsShortജയിലിലായ കെ സുരേന്ദ്രനെ പുറത്തിറക്കാന്‍ ബിജെപി ഹൈക്കോടതിയിലേക്ക്; സർക്കാർ കള്ളക്കേസുകളിൽ കുടുക്കുന്നെന്ന് ആരോപണം

ജയിലിലായ കെ സുരേന്ദ്രനെ പുറത്തിറക്കാന്‍ ബിജെപി ഹൈക്കോടതിയിലേക്ക്; സർക്കാർ കള്ളക്കേസുകളിൽ കുടുക്കുന്നെന്ന് ആരോപണം

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ അഴിയെണ്ണുന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഇതുവരെ ജാമ്യം നേടി പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് എത്തിയ ഭക്തയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് തവണ സുരേന്ദ്രന് ജാമ്യം നിഷേധിക്കപ്പെട്ടു. ഇതോടെയാണ് മറ്റ് കേസുകളില്‍ ജാമ്യമുണ്ടായിട്ടും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്.

കെ സുരേന്ദ്രനെ സംസ്ഥാന സര്‍ക്കാര്‍ കളളക്കേസുകളില്‍ കുടുക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സുരേന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ സുരേന്ദ്രന് വേണ്ടി വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടുവരാനും ബിജെപി നീക്കമുണ്ട്. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയാലും സര്‍ക്കാരിന് എതിരായ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന് ജാമ്യം വീണ്ടും നിഷേധിച്ചത്. സുരേന്ദ്രന് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് കൃത്രിമ തെളിവുകളുണ്ടാക്കുകയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിന് പിന്നാല്‍ സിപിഎം ആണെന്നും ബിജെപി ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments