സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കാന്‍ വീണ്ടും സരിതയുടെ നീക്കം. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ.സി വേണുഗോപാലിനുമെതിരെയും കേസെടുക്കാന്‍ സരിത വീണ്ടും പരാതി നല്കി. നിലവിലെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പുതിയ പരാതി നല്കാന് സരിത ഒരുങ്ങുന്നത്. ബലാത്സംഗം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി അനില്‍ കാന്തിനാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിയമപരമായി അത് നലിനില്ക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതോടെ ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
സോളാർ കേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും പരാതി നൽകി സരിത
RELATED ARTICLES