HomeNewsShortസച്ചിന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വിറ്റു; ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് റിപ്പോർട്ട്

സച്ചിന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വിറ്റു; ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് റിപ്പോർട്ട്

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സും സച്ചിനും വഴി പിരിഞ്ഞിരിക്കുകയാണെന്നും ടീമിന്റെ ഉടമസ്ഥാവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നുമാണ് റിപ്പോര്‍ട്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു. ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണ്. ടീം ഇനിയും മുന്നേറും. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിന് പറഞ്ഞു.

ഐഎസ്എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍മാറുന്ന വാര്‍ത്ത പുറത്തുവന്നത്. സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments