HomeNewsShortറഫാല്‍ ഇടപാടില്‍ നിർണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ...

റഫാല്‍ ഇടപാടില്‍ നിർണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ പുറത്ത്

റഫാല്‍ ഇടപാട് വിവാദങ്ങള്‍ പുകയുമ്പോള്‍ റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ( എച്ച്എഎല്‍) പങ്കാളിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാറായി എന്ന് ഡാസോ ചെയര്‍മാന്‍ എറിക് ട്രപ്പിയര്‍ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. 2015 മാര്‍ച്ച് 25നു ചിത്രീകരിച്ച വീഡിയോ ആണ് കോണ്‍ഗ്രസ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിനേ രണ്ടാഴ്ച മുമ്പുള്ളതാണ് വീഡിയോ. എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ തെളിവ്. ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറിനെക്കുറിച്ച് വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

റിലയന്‍സിനെ തെരെഞ്ഞെടുക്കുന്നതിന് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ഡായോസ്‌ക്കാണ് ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് എന്നായിരുന്നു ഒലോന്‍ദിന്റെ വിശദീകരണം. കരാറിന് മുന്നോടിയായി എച്ച്എഎല്ലുമായുള്ള കരാറിനെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അനുകൂല പരാമര്‍ശം നടത്തിയതിനെ കോണ്‍ഗ്രസ് ചൂമ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്തു. ഫഞ്ച് കമ്പനി, പ്രതിരോധ മന്ത്രാലയം, എച്ച്എഎല്‍ എന്നിവ തമ്മില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയില്‍ സാങ്കേതിക വശങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കില്ലെന്നായിരുന്നു ജയശങ്കര്‍ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments