കൊല്ലം ര​ഞ്ജി​ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സ്: ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം തടവുശിക്ഷ

133

പേ​രൂ​ര്‍ ര​ഞ്ജി​ത്ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. കൊ​ല്ലം അ‍​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. 2018 ഓ​ഗ​സ്റ്റ് 15 നാ​ണ് പേ​രൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ കാ​ണാ​താ​യ​ത്. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച്‌ ര​ഞ്ജി​ത്തി​ന്‍റെ അ​മ്മ ട്രീ​സ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം കി​ളി​കൊ​ല്ലൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി വി​ധി.

ജീ​വ​പ​ര്യ​ന്ത​ത്തി​നു പു​റ​മേ കു​റ്റ​ക്കാ​ര്‍ ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കു​ക​യും വേ​ണം. നേ​ര​ത്തെ, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ഞ്ജി​ത്തി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി മ​നോ​ജി​ന്‍റെ ഭാ​ര്യ​യെ ഒ​പ്പം താ​മ​സി​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ ര​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്.