HomeNewsShortമുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

പി. ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും ചെന്നൈയിലെ വസതികളിലടക്കം വിവിധയിടങ്ങളിൽ സി.ബി.ഐ റെയ്ഡ്. രാവിലെ 6.30നാണ് ചിദംബരത്തിന്‍റെ വസതിയിൽ സി.ബി.ഐ സംഘം എത്തിയത്. തമിഴ്നാടിന് പുറത്തും റെയ്ഡുകൾ നടന്നതായി റിപ്പോർട്ടുണ്ട്. ചെന്നൈയിൽ 14 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 2008ൽ ഒരു മാധ്യമ കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ കമ്പനി ശ്രമിച്ചെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിലാണ് സി.ബി.ഐ റെയ്ഡ്.

 

 
മൻമോഹൻ സിങ് സർക്കാരിൽ ധനമന്ത്രിയായിരുന്ന ചിദംബരം കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഫെമ അടക്കമുള്ള സാമ്പത്തിക നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 17ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടർ (ഇ.ഡി) കാർത്തി ചിദംബരത്തിന് നോട്ടീസ് നൽകിയിരുന്നു. കാർത്തി ചിദംബരത്തിന് വിദേശത്തടക്കം വൻ അനധികൃത സമ്പാദ്യം ഉണ്ടെന്ന ആരോപണവുമായി നേരത്തേ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.

യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനുമുകളിലൂടെ നടന്ന പാസ്റ്ററെ മുതല വിഴുങ്ങി !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments