HomeNewsShortബുരാരി കൂട്ട ആത്മഹത്യ: സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങി പോലീസ്; അന്വേഷണം പുതിയ ദിശയിലേക്ക്

ബുരാരി കൂട്ട ആത്മഹത്യ: സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങി പോലീസ്; അന്വേഷണം പുതിയ ദിശയിലേക്ക്

ബുരാരിയിലെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുതിയദിശയിലേക്ക്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കത്തുനല്‍കി.

മനശാസ്ത്രജ്ഞരുടെ സഹായത്തോടെയുള്ള സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കൂടുതല്‍വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മരിച്ചവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, മറ്റുള്ളവരുമായി ഇടപെട്ടിരുന്നരീതി തുടങ്ങിയവയെല്ലാം സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധനയ്ക്ക് വിധേയമാകും. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി വിദഗ്ധസംഘം വിശദമായ അഭിമുഖങ്ങളും നടത്തും. സംശയകരമായ ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താറുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments