HomeNewsShortകോഴിക്കോട് പൊറ്റമ്മൽ കെട്ടിട അപകടത്തിൽ ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം മൂന്ന്; കാരണം...

കോഴിക്കോട് പൊറ്റമ്മൽ കെട്ടിട അപകടത്തിൽ ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം മൂന്ന്; കാരണം നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ അശ്രദ്ധ

കഴിഞ്ഞ ദിവസമുണ്ടായ കോഴിക്കോട് പൊറ്റമ്മൽ കെട്ടിട അപകടത്തിൽഒരു മരണം കൂടി. സ്ലാബ് തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ തകർന്ന സ്ലാബിനുള്ളിൽപ്പെട്ടു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനായി തിരുപ്പൂർ ആസ്ഥാനമായ നിർമ്മാണ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അപകടത്തിൽ രണ്ട് പേർ അന്ന് തന്നെ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments