HomeNewsLatest Newsകോഴിക്കോട് കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരി പതംകയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം ജാഫര്‍ (26) ആണ് മരിച്ചത്. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തില്‍ യുവാവ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതാണ് നഈം. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിവരെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താനായില്ല. അഗ്നിശമനസേനയും സിവില്‍ റെസ്ക്യൂ വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments