HomeNewsShortവോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമലയിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ല; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമലയിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ല; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമല പ്രശ്‌നത്തിലെടുത്ത നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്ക് വീണ്ടും കടന്നുവന്ന് തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. ഇതുവിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനികകേരളത്തെ ബലികൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും തിരുവനന്തപുരത്തു ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments