ചിലരുടെ അതിമോഹങ്ങള്‍ തകര്‍ന്നടിയും; സര്‍വ്വേ ഫലങ്ങള്‍ തകർന്നടിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

110

ചിലരുടെ അതിമോഹങ്ങള്‍ തകര്‍ന്നടിയുന്നത് കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായയിലെ ബൂത്തില്‍ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നതെന്നും ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം ലോക്സഭയിലേക്ക് മൂന്നാം ഘട്ടത്തിൽ മറ്റ് 96 മണ്ഡലങ്ങൾക്കൊപ്പം കേരളവും വോട്ട് കുത്തുകയാണ് ഇന്ന്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടത്തിലായാണ് വോട്ടെടുപ്പ്. ഇടതും വലതും ശക്തമായ പോരാട്ടം നടത്തുന്ന കേരളത്തിൽ ബലം പരീക്ഷിക്കാൻ ബിജെപിയും ഉണ്ട്. രാഹുൽ ഗാന്ധി കൂടി എത്തിയതോടെ കേരളം ശരിക്കും ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി.