സംസ്ഥാനത്ത് വോട്ടിങ്ങിനെ കുഴഞ്ഞുവീണു രണ്ടു മരണം; സംഭവം കണ്ണൂരും പത്തനംതിട്ടയിലും

183
Corpse

സംസ്ഥാനത്ത് വോട്ടിങ്ങിനെ കുഴഞ്ഞുവീണു രണ്ടു മരണം. കണ്ണൂര്‍ പാനൂരിനടത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നില്‍ക്കുന്നതിനിടയാണ് മരണം. മാറോളി സ്വദേശി വിജയി(64) ആണ് മരിച്ചത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്.അതേസമയം വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്. സംസ്ഥാനമത്ത് വോട്ടിങ് പുരോഗമിക്കുകയാണ്.