HomeNewsShortകുറച്ചതിനുപിന്നാലെ വീണ്ടും ഇന്ധനവില കൂട്ടി; പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു

കുറച്ചതിനുപിന്നാലെ വീണ്ടും ഇന്ധനവില കൂട്ടി; പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു

ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. 2.50 രൂപ ഇന്ധനവില കുറച്ചതിന്‌ പിന്നാലെ അടിക്കടി വില വര്‍ദ്ധനവ്‌ വീണ്ടും ആരംഭിച്ചിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. പുതിയ നിരക്ക്‌ പ്രകാരം പെട്രാളിന്‌ ദില്ലിയില്‍ ഒരു ലിറ്ററിന്‌ 81രൂപ 68 പൈസയും ഡീസലിന്‌ 73. രൂപ 24 പൈസയുമാണ്‌.കഴിഞ്ഞ ദിവസം നിരന്തരം ഉണ്ടാകുന്ന പെട്രാള്‍ വില വര്‍ദ്ധനവ്‌ നിയന്ത്രിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ 2.50 രൂപ കുറച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള എണ്ണകമ്ബനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും കൊള്ളയടി.രൂപയുടെ മൂല്യമിടിയുന്ന കൂടി സാഹചര്യത്തില്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ദ്ധനവ്‌ വീണ്ടും ഉണ്ടാകുമെന്ന്‌ ഉറപ്പാണ്. ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2.50 രൂപയുടെ കുറവ്‌ വില വര്‍ദ്ധിപ്പിച്ച്‌ പഴയ നിരക്കിലേക്ക്‌ രണ്ടാഴ്‌ചകൊണ്ട്‌ തന്നെ എത്താനാണ്‌ സാധ്യത. ഇന്ത്യ ഇറാനില്‍ നിന്ന്‌ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments