HomeNewsLatest Newsകാസർഗോഡ് ജമാഅത്ത് പ്രസിഡണ്ടിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

കാസർഗോഡ് ജമാഅത്ത് പ്രസിഡണ്ടിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

തോട്ടത്തില്‍ പുല്ലരിയാനെന്ന് പറഞ്ഞു പോയ ജമാഅത്ത് പ്രസിഡണ്ടിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് യു.പി സ്‌കൂളിന് സമീപത്തെ മൂസ പള്ളത്തിമാറിനെ (75) യാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച വൈകിട്ടോടെ ചായ കുടിച്ച ശേഷം ശേഷം തോട്ടത്തില്‍ പുല്ലരിയാനെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ കുളത്തില്‍ ചെരിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ പരിക്കുകളുള്ളതായാണ് പറയുന്നത്. ഇതാണ് സംശയത്തിനിടവരുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments