HomeNewsShort''എന്റെ സമരമായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ''; നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ജോര്‍ജ്

”എന്റെ സമരമായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ”; നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ജോര്‍ജ്

 

നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ജോജുവിന്റെ പ്രതിഷേധമാണ് പിസി ജോര്‍ജിനെ ചൊടിപ്പിച്ചത്. തന്റെ സമരമായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെയെന്ന് പിസി പറഞ്ഞു.
‘അയാള്‍ക്കെന്തായിരുന്നു കാര്യം. അവന്റെ അപ്പനും അമ്മയ്‌ക്കും കൂടി വേണ്ടീട്ടല്ലേ പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ചെയ‌്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലാന്‍ ഇയാളാരാ. കണ്ടാല്‍ കള്ളുകുടിയനെ പോലെയല്ലേ ഇരിക്കുന്നത്. രണ്ടു ദിവസം മുമ്ബ് അനൗണ്‍സ് ചെയ്‌ത സമരമായിരുന്നു അത്. സിനിമാക്കാരനാണെങ്കില്‍ എന്തും ചെയ്യാമെന്നാണോ? കോണ്‍ഗ്രസുകാരായതുകൊണ്ടാ ഈ ഷൈനിംഗ്. കമ്മ്യൂണിസ്‌റ്റുകാരായിരുന്നെങ്കില്‍ അയാള്‍ ആശുപത്രിയില്‍ കിടന്നേനെ’. പി സി പ്രതികരിച്ചു. ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും, റോഡ് ഉപരോധിച്ചതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments