HomeNewsShortമാനസ കൊലപാതകം; തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂർ സ്വദേശി രണ്ടാം പ്രതി; പോലീസ് കുറ്റപത്രം സമർപ്പിച്ചു 

മാനസ കൊലപാതകം; തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂർ സ്വദേശി രണ്ടാം പ്രതി; പോലീസ് കുറ്റപത്രം സമർപ്പിച്ചു 

ഡെന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതിയായ രഖിൽ ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപിച്ചു. ബീഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും സഹായിച്ച ആദിത്യൻ ആണ് രണ്ടാം പ്രതി. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂർ ഇടചൊവ്വ സ്വദേശിയാണ് ആദിത്യൻ. കഴിഞ്ഞ ജൂലൈ 30നാണ് താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി രഖിൽ ആത്മഹത്യ ചെയ്തത്. ഒന്നാം പ്രതി ആത്മഹത്യ ചെയ്തെങ്കിലും കൃത്യം നടത്താൻ സഹായിച്ച മുഴുവൻ പേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചത്. തോക്കു കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാർ വർമ നാലാം പ്രതിയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments