HomeNewsShortപാകിസ്ഥാനിൽ തൂക്കുമന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത

പാകിസ്ഥാനിൽ തൂക്കുമന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത

പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാ​കിസ്താനിലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​കിസ്താന്‍ മു​സ്ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) നേ​താ​വ് ഷ​ഹ്ബാ​സ് ഷ​രീ​ഫ് പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നു. വോ​ട്ടെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ കൃ​ത്രി​മം ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് വാ​ര്‍​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ഷ​ഹ്ബാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments