HomeNewsShortഞങ്ങൾ സൃഷ്ടിക്കുന്നത് സമാധാനാന്തരീക്ഷം: ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അന്താരാഷ്‌ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നു...

ഞങ്ങൾ സൃഷ്ടിക്കുന്നത് സമാധാനാന്തരീക്ഷം: ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അന്താരാഷ്‌ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നു പാക്കിസ്ഥാൻ

പുല്‍വാമ ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് നിഷേധിച്ചും ഇന്ത്യന്‍ ഭരണകൂടത്തേയും മാധ്യമങ്ങളേയും അധിക്ഷേപിച്ചും പാക് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു.

പുല്‍വാമ ആക്രമണം ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും വൈകാതെ സത്യാവസ്ഥ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും പാകിസ്താന്‍ അറിയിച്ചു.

ബാലാക്കോട്ട് ആക്രണണത്തിന് ശേഷവും പാകിസ്താന്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുമ്‌ബോള്‍ ഇന്ത്യ പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ തുടരുകയാണെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments