HomeNewsShortകേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ; പ്രചരിക്കുന്ന വാർത്തകകൾ സത്യവിരുദ്ധം

കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ; പ്രചരിക്കുന്ന വാർത്തകകൾ സത്യവിരുദ്ധം

കേരളത്തിന് ദുരിതാശ്വാസ സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു. അതേസമയം, ദുരിതാബാധിതർക്കായുള്ള 175 ടൺ ആവശ്യവസ്തുക്കള്‍ ദുബൈയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ കേരളത്തിലെത്തും. എമിറേറ്റ്സിന്റെ കാര്‍ഗോ വിഭാഗമായ സ്കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് സഹായവുമായി എത്തുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സഹായങ്ങളാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പുതപ്പുകള്‍, ഡ്രൈ ഫുഡ്, ജീവന്‍ രക്ഷാ മരുന്നുകൾ തുടങ്ങിയവയാണ് ദുരിതബാധിതർക്കായി കൊടുത്തുവിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments