ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രാഹി സര്‍ണോബാത്ത് ആണ് സ്വര്‍ണം നേടിയത്. 25മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഖി സ്വര്‍ണം കരസ്ഥമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്.
അതേസമയം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍ക്കൊയ്ത്തിന്റെ തുടര്‍ച്ചയാണ് ഈ വിജയം. നേരത്തെ 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഗെയിംസ് റെക്കോര്‍ഡോടെയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മ വെങ്കലം സ്വന്തമാക്കി.
തയ്ക്വാന്‍ഡോ വനിത വിഭാഗം 57 കിലോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ കൗശിക് മാലിക്കിന് തോല്‍വി (178) സംഭവിച്ചിരുന്നു. വോളിബോള്‍ പൂള് ബി മല്‍സരത്തില്‍ വിയറ്റ്നാം ഇന്ത്യയെ തോല്പിച്ചു (03). വനിതാ വിഭാഗം കബഡി ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്പിച്ചു. സ്കോര്‍: 3812.