HomeNewsShortസ്വർണക്കടത്ത് കേസ്: ശിവശങ്കറിന് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി: അറസ്റ്റ് ചെയ്യാൻ തടസമില്ലെന്നും കോടതി

സ്വർണക്കടത്ത് കേസ്: ശിവശങ്കറിന് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി: അറസ്റ്റ് ചെയ്യാൻ തടസമില്ലെന്നും കോടതി

R

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കസ്റ്റംസിനെയും ഈഡിയുടെയും വാദങ്ങൾ അംഗീകരിച്ച കോടതി ശിവശങ്കര എതിർവാദങ്ങൾ പ്രഥമദൃഷ്ട്യാ തള്ളി.

സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കളളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു എൻഫോഴ്സ്‌മെന്റ് വാദം. ഇത് തത്വത്തിൽ അംഗീകരിച്ച കോടതി ശിവശങ്കരന്റെ അറസ്റ്റിന് തടസ്സമില്ലെന്നും വ്യക്തമാക്കി. സ്വാധീന ശേഷിയുളള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments