HomeNewsShortപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി; 29 നു തന്നെ മുന്നറിയിപ്പ് നല്കിയിരുന്നുവെന്നു മന്ത്രി

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി; 29 നു തന്നെ മുന്നറിയിപ്പ് നല്കിയിരുന്നുവെന്നു മന്ത്രി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്ത് എത്തി. ഓഖി നാശം വിതച്ച തീരദേശ മേഖലകളിലെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ഇതിനായി ക്രൈംബ്രാഞ്ച് എസ്.പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.

നേരത്തെ, വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയെ രോഷാകുലരായാ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, ലക്ഷദ്വീപ് തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ദുര്‍ബലമായി. കാറ്റിന്റെ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ അറിയിപ്പ്. അമിനി ദ്വീപില്‍ നിന്ന് 520 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് വീശുന്ന കാറ്റ് ഗുജറാത്ത് മഹാരാഷ്ട്ര തീരത്തേക്കാണ് നീങ്ങുന്നത്. ഇവിടങ്ങളില്‍ അടുത്ത 48 മണിക്കുര്‍ നേരത്തേക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments