പട്ടാപ്പകൽ സ്കൂളിൽ വച്ച് അധ്യാപികയെ കയറിപ്പിടിച്ച് യുവാവ്; യുവതിയോട് ചെയ്ത ക്രൂരതകൾ…..

പട്ടാപ്പകൽ യുവതിയായ അധ്യാപികയെ കയറിപ്പിടിച്ച് യുവാവിന്റെ അതിക്രമം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. കൊണാട്ട് പ്ലേസിലുള്ള ഒരു സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിക്കാണ് ലൈംഗീകാതിക്രമം നേരിടേണ്ടി വന്നത്.സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ എത്തുകയും ചെയ്തു.

സ്‌കൂളിലെ ക്ലാസിനിടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നിന്ന സമയത്താണ് യുവാവ് അവിടേയ്ക്ക് എത്തിയത്. ടെറസില്‍ എത്തിയ യുവാവ് അധ്യാപികയെ തുറിച്ചു നോക്കി നിന്നു. അധ്യാപിക അവിടെ നിന്നും പോകാന്‍ ഒരുങ്ങിയപ്പോള്‍ അധ്യാപികയുടെ വഴി മുടക്കിക്കൊണ്ട് യുവതിയെ കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞു നിര്‍ത്തി ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു.