HomeNewsLatest Newsരക്ഷാപ്രവര്‍ത്തനം തുടരുന്നു; 11 പേരേക്കൂടി രക്ഷപെടുത്തി; അവസാനത്തെയാളെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

രക്ഷാപ്രവര്‍ത്തനം തുടരുന്നു; 11 പേരേക്കൂടി രക്ഷപെടുത്തി; അവസാനത്തെയാളെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നു.11 പേരേക്കൂടി രക്ഷപെടുത്തി. വ്യോമസേനയും നാവികസേനയും തീരസംരക്ഷണസേനയും നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരം സ്വദേശികളായ നാല് പേരുള്‍പ്പടെ കടലില്‍ കുടുങ്ങിപ്പോയ 76 മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു. കടല്‍ ശാന്തമായിത്തുടങ്ങിയതോടെ തീരദേശത്തുള്ളവരെയും മത്സ്യത്തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കൊല്ലം,ആലപ്പുഴ മേഖല കേന്ദ്രീകരിച്ചാണ് രാവിലെ രക്ഷാപ്രവര്‍ത്തനം. തൂത്തുക്കുടി. കന്യാകുമാരി മേഖലകളിലാണ് ഉച്ചയ്ക്ക് ശേഷം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. കന്യാകുമാരി മുതല്‍ കൊച്ചിവരെ 150 കിലോമീറ്റര്‍ ദൂരത്താണ് തിരച്ചില്‍ നടത്തുന്നത്. ചെറുതും വലുതുമായ 6 ഹെലികോപ്ടറുകളും 9 കപ്പലുകളും തിരച്ചിലിനായി രംഗത്തുണ്ട്.കായംകുളത്തുനിന്ന് 30 മൈല്‍ അകലെ കടലില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശികളായ 4 പേരെ ഇന്നലെ രക്ഷപെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments