HomeNewsShortആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി; ജനനത്തീയതി തിരുത്തുന്നതിനും ഇനി കർശന വ്യവസ്ഥകൾ

ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി; ജനനത്തീയതി തിരുത്തുന്നതിനും ഇനി കർശന വ്യവസ്ഥകൾ

ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിനാണ് ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനനത്തീയതിയും ലിംഗവും ഒരുതവണയും പേരുകള്‍ രണ്ടുതവണയും മാത്രമേ ഇനി തിരുത്താന്‍ അനുവദിക്കൂ. ജനനത്തീയതി തിരുത്തുന്നതിനാണ് കടുത്ത നിയന്ത്രണം. നിലവില്‍ ആധാറിലുള്ളതിനെക്കാള്‍ ഒരു വയസ്സിലധികം കുറയ്ക്കാനോ കൂട്ടാനോ അനുവദിക്കില്ല.

ആധാര്‍ അതോറിറ്റി നിഷ്‌കര്‍ഷിച്ചതിനെക്കാള്‍ കൂടുതല്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതോറിറ്റിയുടെ മേഖലാ ഓഫീസിലെത്തണം. കേരളത്തിലുള്ളവര്‍ ബെംഗളൂരുവിലെ മേഖലാ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. തിരുത്തലുകള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകളും ഹാജരാക്കണം. സംശയ സാഹചര്യങ്ങളില്‍ അപേക്ഷകന്റെ പ്രദേശത്തും സര്‍ക്കാര്‍ ഓഫീസുകളിലും അധികൃതര്‍ നേരിട്ടെത്തി പരിശോധിക്കും. തുടര്‍ന്നുമാത്രമേ മാറ്റം വരുത്താന്‍ അനുമതിനല്‍കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments