HomeNewsShortരൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപ; കാരണം ക്രൂഡ് ഓയിൽ വില വർധന

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപ; കാരണം ക്രൂഡ് ഓയിൽ വില വർധന

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായി. അതേസമയം, യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില.

രൂപയുടെ മൂല്യം ഉയരുന്നതും താഴുന്നതും എങ്ങനെ?

രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില മറ്റൊരു നാണയത്തിൽ പ്രകടിപ്പിക്കുന്നതാണ്‌ വിനിമയ നിരക്ക്‌.

വിദേശനാണയത്തിൽ ഒരു യൂണിറ്റ്‌ ലഭിക്കാൻ ആഭ്യന്തര നാണയത്തിന്റെ എത്ര യൂണിറ്റുകൾ നൽകണമെന്നതാണ്‌ വിനിമയനിരക്ക്‌ കൊണ്ട്‌ സാധാരണ അർത്ഥമാക്കുന്നത്‌. പ്രധാനമായും രണ്ടു തരത്തിലുള്ള വിനിമയ നിരക്കുകളാണുള്ളത്‌. സ്ഥിര വിനിമയ നിരക്കും (Fixed Exchange Rate), അസ്ഥിര വിനിമയ നിരക്കും (Flexible Exchange Rate). ഇതിനു പുറമെ, നിയന്ത്രിത അസ്ഥിര വിനിമയ നിരക്ക് എന്ന സംവിധാനവുമുണ്ട്.

ഇതിൽ ആദ്യത്തെ സംവിധാനത്തിൽ ഒരു രാജ്യത്തെ കേന്ദ്രബാങ്ക്‌ സ്വർണത്തിന്റെയോ മറ്റു നാണയത്തിന്റെയോ അടിസ്ഥാനത്തിൽ വിനിമയ നിരക്ക്‌ തീരുമാനിക്കുന്നു. കേന്ദ്രബാങ്കിന്റെ നിർദേശപ്രകാരം മാത്രമേ തുല്യതാ മൂല്യത്തിൽ (Parity Value) മാറ്റം വരുത്താൻ പാടുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments