HomeNewsShortഡെങ്കിപ്പനിയുടെ പുതിയ വൈറസ് ഇന്ത്യയിൽ; കണ്ടെത്തിയത് കേരളത്തിൽ നിന്നും

ഡെങ്കിപ്പനിയുടെ പുതിയ വൈറസ് ഇന്ത്യയിൽ; കണ്ടെത്തിയത് കേരളത്തിൽ നിന്നും

ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍ എത്തിയതായി റിപ്പോർട്ട്. . ഇന്ത്യയില്‍ അദ്യമായാണ് ഈ വൈറസിനെ കണ്ടെത്തുന്നത്. ഈ പുതിയ വൈറസ് ഏഷ്യന്‍ ജനിതകമാറ്റം ആണെന്ന് വൈറസിനെക്കുറിച്ച് പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തിറക്കിയ വൈറോളജി എന്ന പുസ്തകത്തില്‍ പറയുന്നു. ഏഷ്യന്‍ ജീനികഘടകങ്ങളെ ബാധിക്കുന്ന ഡെങ്കി വൈറസുകളെക്കുറിച്ചുള്ള അന്വേഷണാത്മക പഠനത്തിന്റെ ഭാഗമായുള്ള ലേഖനമാണ് ഇത്.

പ്രത്യേകം മരുന്നുകളില്ലാത്ത ഡെങ്കിപ്പനി ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. ഈഡിസ് കൊതുകുകളൂടെ എത്തുന്ന ഫ്‌ലേവി വൈറസാണ് രോഗകാരണം. രോഗ ലക്ഷണങ്ങളും തീവ്രതയും പരിഗണിച്ചാണ് ഡെങ്കിപ്പനിയുടെ ചികിത്സ. വൈറസ് ആക്രമിച്ചാല്‍ ഒരാഴ്ചക്കകം ലക്ഷണങ്ങള്‍ പ്രകടമാവും. ശരീരത്തിലെ ചുവന്ന പാടുകള്‍, കടുത്ത പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

2012ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഈ വൈറസിന്റെ ആക്രമണം ഉണ്ടായിരുന്നതായും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. മഹരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തി. പക്ഷേ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായതെന്ന് പഠനം നടത്തിയ വിദക്തര്‍ പറഞ്ഞു. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിക്കൊണ്ടുള്ള പഠനങ്ങള്‍ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments