HomeNewsShortകൊറോണ വൈറസിന്റെ പുതിയ ജനിതകരൂപം മലേഷ്യയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്; 10 മടങ്ങ് രോഗവ്യാപനശേഷി

കൊറോണ വൈറസിന്റെ പുതിയ ജനിതകരൂപം മലേഷ്യയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്; 10 മടങ്ങ് രോഗവ്യാപനശേഷി

നിലവിലുള്ള വൈറസിന്റെ 10 മടങ്ങ് രോഗവ്യാപനശേഷിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. നേരത്തെ ലോകത്തിന്റെ ചിലഭാഗങ്ങളില്‍ കണ്ടെത്തിയ D614G എന്ന ജനിതകമാറ്റം സംഭവിച്ച തീവ്രവ്യാപനശേഷിയുള്ള വൈറസിനെയാണ് കണ്ടെത്തിയത്. ഒരു ക്ലസ്റ്ററിലെ 45 കേസുകളില്‍ മൂന്നെണ്ണത്തിലാണ് അതിതീവ്ര വൈറസ് സാന്നിധ്യം പ്രകടമായത്. വൈറസിന്റെ ഈ ജനിതകമാറ്റം കോവിഡ് വ്യാപനത്തിന്റെ വേഗത പതിന്മടങ്ങ് വര്‍ധിപ്പിച്ചേക്കുമെന്ന് ട്രംപിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ അന്തോണി ഫൗസി പറഞ്ഞു. വൈറസിന്റെ ജനിതക പരിവര്‍ത്തനം, പ്രതിരോധ വാക്‌സിനുകളെക്കുറിച്ചുള്ള നിലവിലുള്ള പഠനങ്ങള്‍ അപൂര്‍ണ്ണമോ പരിവര്‍ത്തനത്തിനെതിരെ ഫലപ്രദമല്ലാത്തതോ ആക്കി മാറ്റിയേക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ നൂര്‍ ഹിഷാം അബ്ദുല്ല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments