HomeNewsShortശമനമില്ലാതെ കോവിഡ്; ലോകമാകെ 2.20 കോടി രോഗികൾ; ആകെ മരണം 7.76 ലക്ഷം; റഷ്യയിലും ഇന്ത്യയിലും...

ശമനമില്ലാതെ കോവിഡ്; ലോകമാകെ 2.20 കോടി രോഗികൾ; ആകെ മരണം 7.76 ലക്ഷം; റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് കുറവ്

ലോകമാകെ 22,035,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 776,852 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 14,775,239 പേർ രോഗമുക്തി നേടി. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ 35,000ത്തിലധികം പേർ പ്രതിദിനം രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലിലും മെക്സിക്കോയിലും അഞ്ഞൂറിന് മുകളിൽ മരണമാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് താരതമ്യേന കുറവാണ്. ഇന്ത്യയിൽ 2,701,604 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51,925 പേർ മരിച്ചു. 1,976,248 പേർ രോഗമുക്തി നേടി. യു എസിൽ 5,611,631 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 173,710 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 2,970,474 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 3,363,235 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 108,654 ആയി. 2,478,494 പേർ സുഖം പ്രാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments