HomeNewsShortഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ടു; നര്‍സിങ് യാദവിന്റെ ഒളിമ്പിക്‌സ് സാധ്യത മങ്ങുന്നു

ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ടു; നര്‍സിങ് യാദവിന്റെ ഒളിമ്പിക്‌സ് സാധ്യത മങ്ങുന്നു

ന്യൂഡല്‍ഹി: ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തു‍ടർന്ന് ഇന്ത്യൻ ഗുസ്തിതാരം നർസിങ് യാദവിനു റിയോ ഒളിംപിക്സ് നഷ്ടമായേക്കുമെന്നു സൂചന . ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ പരിശോധനയിൽ നർസിങ്ങിന്റെ എ സാംപിളും ബി സാംപിളും പോസിറ്റീവാണെന്നു കണ്ടെത്തി. 74 കിലോഗ്രാം വിഭാഗത്തിലാണ് നർസിങ് യാദവ് ഒളിംപിക്സ് യോഗ്യത നേടിയിരുന്നത്.ഈ മാസം അഞ്ചിനു നർസിങ്ങിന്റെ രക്ത സാംപിളുകൾ നാഡ ശേഖരിച്ചിരുന്നു. ഇതിൽ എ സാംപിൾ പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നു ബി സാംപിൾ പരിശോധിച്ചു. ഇതും പോസിറ്റീവാണെന്നു കണ്ടെത്തിയതോടെയാണു നർസിങ്ങിനെതിരെ നടപടിക്കു സാധ്യത തെളിഞ്ഞത്. അതേസമയം, അച്ചടക്കസമിതിക്കു മുന്നിൽ നർസിങ് യാദവ് ഹാജരായെന്നും അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാഡ ഡയറക്ടർ ജനറൽ നവിൻ അഗർവാൾ പറഞ്ഞു.
കാബൂളില്‍ പ്രകടനത്തിനിടെ ചാവേർസ്‌ഫോടനം; 50 പേർ കൊല്ലപ്പെട്ടു

ക്യാൻസർ തടയാൻ കഴിയുമോ? വേൾഡ് ക്യാൻസർ റിസേർച് ഫണ്ട് നടത്തിയ പഠനറിപ്പോർട്ട്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments