പട്ന: ട്രെയിനില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിഹാറിലെ സിവാന്‍ മേഖലയിലെ എംഎല്‍സിയായ തുനജി പാണ്ഡെയാണ് അറസ്റ്റിലായത്. പൂവാഞ്ചല് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ന് രാവിലെയാണു പാണ്ഡെയെ അറസ്റ്റു ചെയ്തത്. തന്നോടു മോശമായി പെരുമാറിയെന്നും അധിക്ഷേപിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ദുര്‍ഗാപൂരില്‍നിന്ന് ഹജിപ്പൂരിലേക്കു യാത്രചെയ്യുകയായിരുന്നു പാണ്ഡെ. ഗോരഖ്പൂരിലേക്കായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: