HomeNewsShortമുല്ലപെരിയാർ ബേബി ഡാമിലെ മരംമുറി; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്; നീക്കം അഞ്ച് മാസങ്ങൾക്ക് മുൻപ്

മുല്ലപെരിയാർ ബേബി ഡാമിലെ മരംമുറി; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്; നീക്കം അഞ്ച് മാസങ്ങൾക്ക് മുൻപ്

മുല്ലപെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കുന്നതിനായി തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവിൽ പുതിയ റിപ്പോർട്ടുകൾ പുറത്ത്. വിഷയത്തെ സംബന്ധിക്കുന്ന ഫയൽ നീക്കം അഞ്ച് മാസം മുമ്പേ തുടങ്ങിയെന്ന ഞെട്ടിക്കുന്ന രേഖകളാണ് വെളിയിലായത്. തമിഴ്നാടിന്‍റെ മരംമുറി ആവശ്യത്തിൽ തീരുമെടുക്കാൻ മെയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജല വിഭ വകുപ്പിലെത്തുന്നതെന്ന് ഈ ഫയൽ രേഖകള്‍ വ്യക്തമാക്കുന്നു. മരം മുറിയെ കുറിച്ച് ഒന്നും തന്നെ അറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുന്ന സാഹചര്യത്തിലാണ് ഫയലുകളിൽ ചർച്ചകള്‍ നടന്നിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. ബേബി ഡാം ശക്തപ്പെടുത്താൻ 23 മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിതല ചർച്ചകളിലും പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന തകർക്കമായതിനാൽ തീരുമാനമെടുക്കാൻ ജലവിഭവ വകുപ്പിലേക്ക് വനംവകുപ്പ് ഫയൽ നൽകി.മെയ് 23ന് ഫയൽ ജലവിഭവ വകുപ്പിൽ എത്തുന്നു. പിന്നീട് വകുകളിലെ പല ഉദ്യോഗസ്ഥരും ഈ ഫയൽ കാണുന്നുണ്ട്. ഇത്ര സജീവമായി ചർച്ച ചെയ്ത ഫയലുകള്‍ പക്ഷെ കണ്ടില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. മരംമുറിയിൽ നി‍ർണായക തീരുമാനമെടുത്ത സെപ്തംബർ 17ലെ തമിഴ്നാട്-കേരള സെക്രട്ടരി തല യോഗത്തിൻെറ സംഘാടകരും ജലവിഭവ വകുപ്പായിരുന്നു. ഈ യോഗത്തിലാണ് 13 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് വനം സെക്രട്ടറി തമിഴ്നാടിനെ അറിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments