HomeNewsShortഇന്ത്യൻ കോവിഡ് വാക്‌സിൻ കോവാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി; കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ...

ഇന്ത്യൻ കോവിഡ് വാക്‌സിൻ കോവാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി; കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ പ്രവേശനാനുമതി നൽകും

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കൊവാക്സീന് ബ്രിട്ടൻ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കൊവാക്സീന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടന്‍റെ മുന്‍ നിലപാട്. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.ലോകാരോഗ്യ സംഘടനയുടെ വിദഗ്‍ധസമിതി പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതിനു പിന്നാലെ ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും പ്രവേശനാനുമതി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments