HomeNewsShortസഭാതർക്കം: മുളന്തുരുത്തി പള്ളി പൊലീസ് ഏറ്റെടുത്തു: വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കി; പ്രതിഷേധം

സഭാതർക്കം: മുളന്തുരുത്തി പള്ളി പൊലീസ് ഏറ്റെടുത്തു: വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കി; പ്രതിഷേധം

മുളന്തുരുത്തി മാർതോമൻ പള്ളി പൊലീസ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. വൈദികരുടെ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾ പൊലീസിനെ തടഞ്ഞിരുന്നു. പൊലീസ് ഗേറ്റ് പൊളിച്ചാണ് അകത്തേക്ക് കടന്നത്. പുലർച്ചെയോടെയാണ് പള്ളി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്. പ്രതിഷേധിച്ച വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കി. പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി നൽകിയ കാലവധി ഇന്നാണ് അവസാനിക്കുന്നത്. പള്ളി താൽക്കാലികമായി പൂട്ടാൻ ഹൈക്കോടതി കളക്ടറോട് നിർദേശിച്ചിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments