HomeSportsഒരിക്കൽകൂടി സെമിദുരന്തം: സെവിയ്യയ്ക്കെതിരെ സെമി ഫൈനലിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകർന്നടിഞ്ഞു

ഒരിക്കൽകൂടി സെമിദുരന്തം: സെവിയ്യയ്ക്കെതിരെ സെമി ഫൈനലിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകർന്നടിഞ്ഞു

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കല്‍ കൂടെ സെമി ഫൈനലില്‍ അവരുടെ കിരീട പ്രതീക്ഷകള്‍ ഉടച്ചിരിക്കുകയാണ്. യൂറോപ്പ ലീഗ് സെമിയില്‍ ഇന്ന് സെവിയ്യയെ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. സ്പാനിഷ് ടീമിനെതിരെ അവസരങ്ങള്‍ മുതലെടുക്കാന്‍ ആവാഞ്ഞതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിനയായത്. സെവിയ്യ ആകട്ടെ അവര്‍ക്ക് കിട്ടിയ അവസരങ്ങള്‍ കൃത്യമായി മുതലെടുത്ത് ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തു. മികച്ച സെമി ഫൈനല്‍ തന്നെ ആയിരുന്നു ഇന്ന് നടന്നത്. മത്സരം തുടങ്ങി ഒമ്ബതാം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നില്‍ എത്തിയിരുന്നു. ഒരു പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച്‌ ആണ് മാഞ്ചെസ്റ്റര്‍ ലീഡ് എടുത്തത്. റാഷ്ഫോര്‍ഡ് നേടിയ പെനാള്‍ട്ടി ബ്രൂണൊ ഫെര്‍ണാണ്ടസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ആ ഗോളിന് ശേഷം സെവിയ്യ തുടരെ അറ്റാക്കുകള്‍ നടത്തി. അതിന്റെ ഫലം 26ആം മിനുട്ടില്‍ അവര്‍ നേടുകയും ചെയ്തു. റിഗുലിയന്റെ ക്രോസില്‍ നിന്ന് ഒരു ഇടം കാലന്‍ ഫിനിഷിലൂടെ സുസോ ആണ് സമനില ഗോള്‍ നേടിയത്. സമനികയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്ക് ആയിരുന്നു കളിയുടെ ഭൂരിഭാഗവും കണ്ടത്. തുടര്‍ ആക്രമണങ്ങള്‍ നടത്തി എങ്കിലും അവസരങ്ങള്‍ ഒന്ന് പോലും മുതലെടുക്കാന്‍ യുണൈറ്റഡിനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments