HomeNewsShortഏപ്രിൽ 5ന് ഒമ്പതു മിനിറ്റ് ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി: 130 കോടി ജനങ്ങളുടെ ശക്തി...

ഏപ്രിൽ 5ന് ഒമ്പതു മിനിറ്റ് ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി: 130 കോടി ജനങ്ങളുടെ ശക്തി പ്രകടനമാകണം

ഏപ്രിൽ അഞ്ച് രാത്രി ഒൻപത് മണി മുതൽ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകൾ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങൾ തെളിയിക്കണമെന്നു പ്രധാനമന്ത്രിയുടെ നിർദേശം. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മൾ മായ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണയുടെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

ടോർച്ച് ലൈറ്റോ, മൊബൈൽ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് ബാൽക്കണിയിലോ വാതിൽപ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങൾ തെളിയിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments