HomeNewsShortഇന്ത്യയിൽ കോവിഡ് 19 ബാധിതർ 2000 കടന്നു: നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഇനി കനത്ത ശിക്ഷ !

ഇന്ത്യയിൽ കോവിഡ് 19 ബാധിതർ 2000 കടന്നു: നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഇനി കനത്ത ശിക്ഷ !

കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ 2301 ആയതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ്. 335 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ 309 പേർക്കും കേരളത്തിൽ 286 പേർക്കും ഡൽഹിയിൽ 219 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്- 16 പേർ.

ആരോഗ്യപ്രവർത്തകർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാൽ ഐ.പി.സിക്ക് പുറമേ, ഈ നിയമങ്ങളും ചുമത്തി രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിൽ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിക്കുന്നു.

നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കനത്ത പിഴ ഈടാക്കാനുമാണ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചത്. എപിഡെമിക് ആക്ടും ദുരന്തനിവാരണ നിയമവുമനുസരിച്ച് കനത്ത പിഴ ഈടാക്കണമെന്നും നിർദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments