HomeNewsShortമാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള ചികിത്സക്കിടെ കുഴഞ്ഞുവീണു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള ചികിത്സക്കിടെ കുഴഞ്ഞുവീണു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

പത്തനംതിട്ട: മാധ്യമപ്രവര്‍ത്തകയായ അനുശ്രീ പിള്ള (27) ചികിത്സക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി റാന്നിയിലെ ആശുപത്രിയില്‍ ചികിത്സക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ ചീഫ് കോപ്പ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്ത്യാവിഷനിലെ മ്യാവൂ എന്ന വിനോദപരിപാടിയുടെ അവതാരകയായിരുന്നു. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments