HomeNewsShortവയനാട്ടിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു: പ്രദേശത്ത് കനത്ത സുരക്ഷ

വയനാട്ടിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു: പ്രദേശത്ത് കനത്ത സുരക്ഷ

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. റിസോര്‍ട്ടിന് സമീപം കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 2 പൊലീസുകാര്‍ക്കും പരുക്കുണ്ട്. വെടിവെയ്പ് പുലര്‍ച്ച വരെ നീണ്ടു. പ്രദേശത്ത് കൂടുതല്‍ പൊലീസ് എത്തും.

നാലംഗ മാവോയിസ്റ്റ് സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ദേശീയപാതയോരത്തെ റിസോര്‍ട്ടിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘം 50,000 രൂപയും 10 പേര്‍ക്കു ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് സംഘം സ്ഥലത്തെത്തി. മാവോയിസ്റ്റ് സംഘവും പൊലീസും നേര്‍ക്കുനേര്‍ വെടിവയ്പ്പുണ്ടായി. മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെ താമസക്കാരെ ബന്ദികളാക്കി. ഇതോടെ തണ്ടര്‍ബോള്‍ട്ട് സേനയും സ്ഥലത്തെത്തി.

റിസോര്‍ട്ട് വളഞ്ഞ പൊലീസ് തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാത്രി വൈകിയും തുടര്‍ന്നു. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അവിടെയും തിരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്തെ ആദിവാസി കോളനികളില്‍ തമ്ബടിച്ച ശേഷമാണു മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലേക്കെത്തിയതെന്നും വൈത്തിരി അംബ സുഗന്ധഗിരി മേഖലയില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോര്‍ട്ട് ആക്രമണമെന്നും പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments