HomeNewsShortവിവാദ പരാമർശം; പെമ്പിളൈ ഒരുമയോട് മാപ്പ് പറയില്ലെന്ന് എം.എം.മണി; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാൻ തയ്യാർ

വിവാദ പരാമർശം; പെമ്പിളൈ ഒരുമയോട് മാപ്പ് പറയില്ലെന്ന് എം.എം.മണി; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാൻ തയ്യാർ

വിവാദ പരാമർശ പ്രശ്‌നത്തിൽ പെമ്പിളൈ ഒരുമ പ്രവർത്തകരോട് നേരിട്ടെത്തി മാപ്പു പറയില്ലെന്നു എം എം മാണി. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവയ്ക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വേറെ ആര് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ല. മൂന്നാറിൽ സമരം അവസാനിപ്പിക്കാൻ ഇടപെടില്ല. അവരെ അവിടെ ഇരുത്തിയവർ തന്നെ തിരിച്ചുകൊണ്ട് പോകട്ടെ. നിർവ്യാജമായ ഖേദപ്രകടനം പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയതെന്നും മണി പറഞ്ഞു.

 

 
താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്‍റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈയിലെ ഒരു സ്ത്രീയെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. പ്രസംഗം സംബന്ധിച്ച തെറ്റിദ്ധാരണയില്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടേയൂള്ളൂവെന്നും മണി പറഞ്ഞു. എത്ര നാറ്റിച്ചാലും ഞാന്‍ അതിനു മുകളില്‍ നില്‍ക്കും, കാരണം ഞാന്‍ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാവരോടും സമഭാവനയോടുകൂടി മാത്രമേ പെരുമാറിയിട്ടുള്ളൂ, അര്‍ഹതയില്ലാത്ത ഒരു കാര്യത്തിലും താല്‍പര്യമില്ലെന്ന് എം.എം. മണി. ഭൂമി കയ്യേറിയെന്ന പ്രചാരണം തെറ്റെന്നും മണി പറഞ്ഞു.

 

 
താന്‍ ഭൂമി കയ്യേറിയെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊണ്ടുവരുന്നത്. മാധ്യമങ്ങള്‍ക്കും സുരേഷ് കുമാറിനുമെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സുരേഷ് കുമാര്‍ വഴിവിട്ട് പോയപ്പോള്‍ എതിര്‍ത്തിട്ടുണ്ട്. അന്ന് ചാനലുകാര്‍ സുരേഷ് കുമാറിന് കൂട്ടുനിന്നു. പറയാനുള്ളത് ഇനിയും പറയുമെന്നും എം.എം.മണി പറഞ്ഞു.

 

 

 

സിപിഐക്കെതിരെ പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. അത് പറയാത്തത് മുന്നണി മര്യാദ മാനിച്ചിട്ടാണ്. പറയാനുള്ളത് മുന്നണി യോഗത്തില്‍ പറയും. പാര്‍ട്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മണി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ഭൂമി പ്രശ്നത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മൂന്നാറിന്‍റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊളിച്ച കുരിശ് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലായിരുന്നു. സുരേഷ്കുമാറിനെ കുറിച്ച്‌ താന്‍ ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. പറഞ്ഞത് തനിക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. അന്ന് മാധ്യമങ്ങള്‍ സുരേഷ് കുമാറിനൊപ്പമാണെങ്കില്‍ ഇന്ന് സബ് കലക്ടര്‍ക്കൊപ്പമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഇടുക്കിയില്‍ നടക്കുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്നും മണി പറഞ്ഞു.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments