HomeNewsShortകണികണ്ടുണർന്നു കേരളം; കണിയും കൈനീട്ടവുമായി വിഷുവിനെ വരവേറ്റ് മലയാളി; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കണികണ്ടുണർന്നു കേരളം; കണിയും കൈനീട്ടവുമായി വിഷുവിനെ വരവേറ്റ് മലയാളി; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കാർഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റേയും ഓർമകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു. ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. വിഷുക്കോടി ഉടുത്ത് വിഷു കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും ആഘോഷത്തോടെയാണ് ഈ ദിവസം ആചരിക്കുന്നത്. മേട വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്. കൊവിഡ് നിയന്ത്രണിമില്ലാത്ത രണ്ടാം വിഷുവാണിത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍, അടുത്ത വിഷുവരെയുള്ള ഒരാണ്ടുകാലം ഉണ്ടാവുമെന്നാണ് വിശ്വാസം. മലയാളിയുടെ പുതുവർഷാരംഭം കൂടിയാണ് ഈ ദിനം. ഐതിഹ്യത്തിന്‍റെ അനവധി കഥകൾ വിഷുവിനോടു ചേർന്നു നിൽക്കുന്നുണ്ടെങ്കിലും കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് വിഷു. ഒരു വർഷത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും നിറയുന്ന ദിനമാണിത്.

വിഷു കൈനീട്ടമായി സംസ്ഥാന സർക്കാർ രണ്ടുമാസത്തെ പെൻഷൻ തുക അനുവദിച്ച്‌ വിതരണം ചെയ്തു. 60 ലക്ഷം പേർക്കാണ്‌ ഇതിന്റെ ഗുണം. വിഷു-റംസാൻ ആഘോഷങ്ങൾക്ക്‌ മുന്നോടിയായി വിവിധ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ 6871 കോടി രൂപയാണ്‌ അനുവദിച്ചത്‌. വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് പുലർച്ചെ നാലിന് തുറന്നു. വിഷുക്കണി ദർശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments