രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ പലഹാരം കഴിച്ചുനോക്കൂ; ശരീരഭാരം ഒരാഴ്ചയ്ക്കുള്ളിൽ കുറയും

അത്താഴം കഴിഞ്ഞ് സ്നാക്ക്സ് കഴിക്കുന്നത് തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ശീലം മാറ്റിയാല്‍ തന്നെ ഉറപ്പായും ശരീരഭാരം കുറയ്ക്കാനാകും. രാത്രിയില്‍ അത്താഴത്തിന് ശേഷം തടി കൂട്ടാതെ തന്നെ തടി കുറച്ചു കൊണ്ട് കഴിക്കാവുന്ന ഒരു സ്നാക് ഉണ്ട്. പനീറാണ് ആ വിഭവം. കോട്ടേജ് ചീസ് എന്നും ഇതിനു പറയാറുണ്ട്‌. യുകെയിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. പനീര്‍ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യുമെന്നാണു കണ്ടെത്തല്‍.

10 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഈ പത്ത് സ്ത്രീകളും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുപ്പത് മിനിറ്റ് മുമ്ബ് സ്ഥിരമായി പനീര്‍ കഴിച്ചിരുന്നു. ഉണര്‍ന്ന ശേഷം ഈ സ്ത്രീകളുടെ എനര്‍ജി ലെവല്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നു തെളിഞ്ഞിരുന്നു. കോട്ടേജ് ചീസ് സ്ഥിരമായി കഴിക്കുന്നവരില്‍ ശരീരഭാരം കുറയുന്നതായി കണ്ടെത്തി.