HomeNewsShortകെ.എസ്.ആർ.ടി.സി സമരക്കാർക്കെതിരെ മന്ത്രി; കർശന നടപടിയുണ്ടാകും; സമരക്കാ‌ർക്കെതിരെ ആറുകേസുകൾ

കെ.എസ്.ആർ.ടി.സി സമരക്കാർക്കെതിരെ മന്ത്രി; കർശന നടപടിയുണ്ടാകും; സമരക്കാ‌ർക്കെതിരെ ആറുകേസുകൾ

ഇന്നലെ നടന്ന കെ.എസ്.ആർ.ടി.സി പണിമുടക്കിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സമരക്കാർക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ നടന്ന സമരത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും സമരക്കാർ കാണിച്ചത് മര്യാദയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. കർശന നടപടിയുണ്ടാകമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്നവരാണ് ഇത് കാണിച്ചത്. കെ.എസ്.ആർ.ടി.സി സമരം ജനങ്ങൾക്കെതിരായ യുദ്ധമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ആർ.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു കെ..എസ്.ആർ.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഗാരേജിൽ കിടന്ന ബസുകൾ നിരത്തിൽ മാർഗതടസം സൃഷ്ടിക്കുന്ന വിധത്തിൽ ഡ്രൈവർമാർ അപകടകരമായി പാർക്കു ചെയ്തുവെന്ന് ആർ.ടി.ഒ ഗതാഗത മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments