HomeNewsShortകേരള ആരോഗ്യ രംഗം രാജ്യത്ത് ഒന്നാമത്: മികവിന്റെ നേട്ടങ്ങൾ ഇങ്ങനെ:

കേരള ആരോഗ്യ രംഗം രാജ്യത്ത് ഒന്നാമത്: മികവിന്റെ നേട്ടങ്ങൾ ഇങ്ങനെ:

സംസ്ഥാനത്തെ ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴുസ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്.
ദേശീയ ഗുണനിലവാര അംഗീകാരം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഉയര്‍ന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് 99 എന്ന സ്‌കോറോടെ എന്‍ക്യുഎഎസ് കരസ്ഥമാക്കി ദേശിയതലത്തില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടി രാജ്യത്ത് ഒന്നാമതെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments